ജലാലുദ്ദീന്‍ റൂമിയുടെ തിരഞ്ഞെടുക്കപ്പെട്ട പാനകള്‍

തീയാളും നിന്നുള്ളിലെ പൂന്തേന്‍ നുകര്‍ന്നവര്‍ ഇമ്പരായ് തുടരില്ല

നിന്‍ ഉയിരിന്‍ നീരതെന്നെ മത്തു പിടിപ്പിച്ചു

ചാവ് വന്നെന്നെ മണത്തപ്പോള്‍ അറിഞ്ഞത് നിന്‍ മണം

അന്നു മുതല്‍ക്ക് ചാവെന്നെ കൈവെടിഞ്ഞു

   *                        *                        *

ഒരു നാള്‍ തിരിഞ്ഞു നോക്കി നീ ചിരിക്കും

നീ പറയും, "ഞാന്‍ ഉറക്കമായിരുന്നോ?

ഞാന്‍ ഉണ്മ മറന്നതെങ്ങിനെ?

അഴലും വയ്യായ്കയും ഇരുട്ടുമെല്ലാം

പേടിക്കനവുകള്‍ മുറ്റുമല്ലയോ!"

   *                        *                        *

കിളിപ്പാട്ടെന്‍ കാതില്‍ ഇമ്പമാകുന്നു

കിളികളെ പോലെ പാടാന്‍ കൊതിക്കുമെന്‍ തൊണ്ടയില്‍ ഒലിയില്ല 

പടച്ചവനേ, എന്നിലൂടെ നീയും പാടില്ലേ? 

   *                        *                        *

ഈ പൂന്തോട്ടത്തിന്‍ തിളക്കം നിന്‍ മേനിയോ,

ഈ പൂന്തോട്ടത്തിലെ പൂക്കള്‍ നിന്‍ നറുമണമോ,

വീഞ്ഞിന്‍റെ പുഴയൊഴുക്കുന്നത് നിന്‍ ഉള്‍ത്തുടിപ്പോ?

ആയിരങ്ങള്‍ നിന്നെ തിരഞ്ഞു വഴിപിഴച്ചു, 

എന്നെന്നേക്കുമായവര്‍ കാണാതായി, നീ ഒളിക്കുന്നയീ പൂന്തോട്ടത്തില്‍

ഉറ്റവരോടൊപ്പം വരുന്നവര്‍ക്കീ നോവില്ല

അവര്‍ക്ക് നിന്നെ കണ്ടെത്തുവാനെളുപ്പം

തെന്നലില്‍ നീ തെന്നിപ്പായുന്നു

വീഞ്ഞിന്‍റെ പുഴയില്‍ നീ ഒഴുകിക്കളിക്കുന്നു

   *                        *                        *


അടിക്കുറിപ്പ്:

ഇമ്പര്‍ = Humans/mortals, ചാവ് =Death, അഴല്‍ = Sadness, വയ്യായ്ക = Sickness, പേടിക്കനവ് = Nightmare


Next Post Previous Post
No Comment
Add Comment
comment url