എഴുതാം

 പച്ച മലയാളം ബ്ലോഗില്‍ കുറിപ്പുകള്‍ എഴുതാം

പച്ച മലയാളം ബ്ലോഗില്‍ കുറിപ്പുകള്‍ എഴുതാന്‍ നിലവില്‍ രണ്ടു വഴികളാണുള്ളത്. 
  1. പങ്കാളിത്തമുള്ള എഴുത്തുകാര്‍: പങ്കാളിത്തമുള്ള എഴുത്തുകാര്‍ക്ക് നേരിട്ടു തന്നെ അവരുടെ കൂറിപ്പുകള്‍ ബ്ലോഗില്‍ എഴുതി ഇടാവുന്നതാണ്. പങ്കാളിത്തമുള്ള എഴുത്താള്‍ ആകണം എങ്കില്‍ ചുരുങ്ങിയത് അഞ്ച് കുറിപ്പുകള്‍ എങ്കിലും ബ്ലോഗിലേക്കു അയച്ചു തന്നവരായിരിക്കണം. 
  2. മിനഞ്ചല്‍ വഴി: ഒന്നാമതായി എഴുതുന്നവരോ, ഇടയ്ക്കിടയ്ക്കു എഴുതി ഇടാന്‍ ഒരുക്കമായവരോ അല്ലെങ്കില്‍ പങ്കാളിത്തമെടുക്കാന്‍ ഒരുക്കമല്ലാത്തവര്‍ക്കോ ഈ മട്ടില്‍ കുറിപ്പുകള്‍ പച്ച മലയാളം ബ്ലോഗിലേക്കു അയച്ചു തരാവുന്നതാണ്.
  • കുറിപ്പു എഴുതി (പടങ്ങള്‍ ഉണ്ടെങ്കില്‍ അവയും) pachamalayalamproject@gmail.com ഇലേക്കു നിങ്ങളുടെ പേരും വച്ചു അയച്ചു തരാവുന്നതാണ്. നിങ്ങളുടെ മിനഞ്ചല്‍ (email) ഞങ്ങള്‍ പുറത്തു വിടുന്നതല്ല. 
  • നിങ്ങളുടെ പേരില്‍ തന്നെ എഴുതുക, നിങ്ങള്‍ എഴുതിയത് മുറ്റും അയക്കുക, മൊഴിമാറ്റം (തര്‍ജ്ജിമ) ചെയ്ത കുറിപ്പ് ആണ് എങ്കില്‍ അതിന്റെ മൂല എഴുത്തുകാരന്റെ/കാരിയുടെ പേരും കൂടി ഞങ്ങള്‍ക്കു അയച്ചു തരിക.

എഴുത്തുകാര്‍ കവനിക്കെണ്ടവ 

  • എഴുതാവുന്ന തുറങ്ങള്‍ (വിഷയങ്ങള്‍) : കല, കേളിതങ്ങള്‍ (കഥ), കവിതകള്‍, പാട്ടുകള്‍, പഴയേട് (ചരിത്രം), പനുവല്‍ (ശാസ്ത്രം), സമൂഹ പനുവല്‍ (സോഷ്യല്‍), കണക്കു പനുവല്‍ (ഗണിതശാഷ്സ്ത്രം), കലമുറ (സംസ്കാരം), തന്റേതായ തഴക്കങ്ങള്‍ (സ്വന്തം അനുഭവങ്ങള്‍) മുതലായവ.  
  • നിങ്ങളുടെ വരികകളില്‍ തന്നെ എഴുതുക. കുറഞ്ഞത് 300 വാക്കുകള്‍ എങ്കിലും നിങ്ങളുടെ കുറിപ്പിനു ഉണ്ട് എന്നു ഉറപ്പു വരുത്തേണ്ടതാണ്. 
  • ഖ, ഘ, ഛ, ഝ, ഠ, ഡ, ഢ, ഥ, ധ, ഫ, ഭ, ഷ , ഋ, മുതലായ അച്ചുകള്‍ വരുന്ന സംസ്കൃതവാക്കുകള്‍ കഴിവതും ഒഴിവാക്കുക. (ഇവയില്‍ തുടങ്ങുന്ന പേരുകള്‍ വയ്ക്കാവുന്നതാണ്). നിങ്ങള്‍ എഴുതി അയക്കുന്ന കുറിപ്പ് ഞങ്ങള്‍ നോക്കുകയും, മേല്‍ പറഞ്ഞ അച്ചുകള്‍ ഉള്ള വാക്കുകള്‍ മാറ്റുകയും ചെയ്യുന്നതായിരിക്കും. 
  • സംസ്കൃത വാക്കുകളുടെ പച്ച മലയാളമോ തത്ഭവയോ അറിയില്ലാ എങ്കില്‍ അങ്ങനെയുള്ള വാക്കുകള്‍ ("വിജ്ഞാനം") ഈ വകയില്‍ കാട്ടുക.
  • എഴുത്തുകാരുടെ വിവരങ്ങള്‍ ഞങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ പുറത്തുവിടുന്നതായിരിക്കില്ല.
വിവരങ്ങള്‍ക്കായി കോണ്ടാക്റ്റ് താളിലൂടെ ഞങ്ങളുമായി ഇടപെടാവുന്നതാണ്.