കോലെഴുത്ത്
കോലെഴുത്തിൽ പല അച്ചുകളും ഒരുപോലെ ഇരിക്കുന്നത് കാണാം. ചിലപ്പോൾ ഒരു അച്ചു തന്നെ പല മട്ടിൽ എഴുതിയിരിക്കുന്നതും കാണാം. "ക" എന്ന അച്ച് 7 ഇന്റെ മട്ടിലും N ഇന്റെ മട്ടിലും എഴുതിയിട്ടുള്ളതായി കാണാം. പതുനേഴ് പതിനെട്ടാം നൂറ്റാണ്ടുകളിലാണ് കോലെഴുത്ത് പരവലായി പെരുമാറിയിരുന്നത്. എന്നാൽ പനുവൽ, എഴിത്തിയൽ എന്നിവയെല്ലാം ആര്യ എഴിത്തിലേക്കു മാറിയതിനാൽ പിന്നീട് കോലെഴുത്ത് ചിലരിലേക്ക് മുറ്റും ചുരുങ്ങുക ഉണ്ടായി. അങ്ങനെ ചിട്ടയും മുറയുമെല്ലാം ഇല്ലാതെയാകുകയും കോലെഴുത്ത് മൺമറയുകയും ചെയ്തു. മൊത്തം ൨൬ (26) അച്ചുകളാണ് കോലെഴുത്ത് ഉള്ളത്. ഇവയിൽ ഒമ്പത് ഉയിരെഴുത്തുകളും മറ്റുള്ളവയെല്ലാം മെയ്യെഴുത്തുകളും ആണ്. ഉയിരെഴുത്തുകളിൽ തന്നെ ഐകാരം തിരുവതാംകൂർ കോലെഴുത്തിൽ മുറ്റുമാണ് ഉള്ളത്. മലബാർ, കൊച്ചി കോലെഴുത്തുകളിൽ ആര്യ എഴുത്തുലെ പോലെ "ം" എന്നതിനും ഒരു കുറി നിലനിൽക്കുന്നതായി കാണാം.
തിരുവതാംകൂർ കോലെഴുത്ത് |