നാൾതോറും പച്ചമലയാളം!
നാൾതോറും നമ്മുടെ ഉരിയാടലിൽ വടമൊഴി വാക്കുകൾക്കു പകരം പെരുമാറുവാൻ കഴിയുന്ന കുറച്ചു പച്ച മലയാളം വാക്കുകൾ.
1. സത്യം - നേര് , അസത്യം - നേരുകേട്, കള്ളം
2. യാഥാർഥ്യം| വസ്തുത - ഉണ്മ
3. ജീവൻ - ഉയിര്, ജീവിതം | ആയുസ്സ് - വാഴ്വ്
4. ജീവിക്കുക - ഉയിർക്കുക
5. ജനിക്കുക - പിറക്കുക, ജനനം - പിറപ്പ്, ജന്മം - പിറവി
6. താല്പര്യം - കൂറുപാട്
7. മനസ്സ് - ഉള്ളം, ഉള്ള്
8. ഹൃദയം - നെഞ്ച്
9. ശേഷം - പിറക്, കഴിഞ്ഞ്, പിൻപ്
10. ഉത്തരം - മറുപടി
11. മധുരം - ഇനിപ്പ്, ഇനിമ
12. രുചി - ചുവ
13. വർഷം - ആണ്ട്, കൊല്ലം
14. പ്രതിദിനം - നാൾതോറും
15. ദിവസം, ദിനം - നാൾ
16. സമയം - നേരം
17. സംസാരിക്കുക - മിണ്ടുക
18. സംസാരഭാഷ - വാമൊഴി
19. മനസ്സിലാകുക - പിടികിട്ടുക, തിരിയുക
20. അന്വേശിക്കുക - ആരായുക, തേടുക, തപ്പുക
21. പുസ്തകം, ഗ്രന്ഥം - ഏട്, ചുവടി
22. ബുദ്ധിമുട്ട് - മിനക്കേട്, മെനക്കേട്, പങ്കപ്പാട്
23. തമാശ - കളിവാക്ക്
24. പ്രശ്നം - കുഴപ്പം
25. ദേശം - കര, ദേശക്കാർ - കരക്കാർ
26. പ്രദേശം - കോട് (കോഴിക്കോട്, കാസർഗോഡ്)
27. വ്യക്തി - ആൾ
28. ജനസംഖ്യ - ആൾത്തുക
29. ദേഹം - പുറം, മെയ്യ്, മേനി
30. ശരീരം - ഉടൽ