തിരുക്കുറള്‍ പച്ച മലയാളത്തില്‍ (പകുപ്പ് ൧ - കടവുള്‍ വാഴ്ത്ത്)
*തമിഴ്
*മലയാളം
*പൊരുള്‍ മലയാളത്തില്‍
கடவுள் வாழ்த்து / The Praise of God / അകലനെ വാഴ്ത്തല്‍
1
അകര മുതല എഴുത്തെല്ലാം ആദി
പകവന്‍ മുതട്രേ ഉലക്
‘അ’-യെന്നയൊലിയെന്നും എഴുത്തില്‍ നടാടെ
അതുപോലെയകലനും മുതല്‍വനിപ്പാരിന്‍റെ
പൊരുള്‍: അ എന്നത് നടാടെ ഉള്ള എഴുത്ത് ആകുന്നു, അത് പോലെ അകലന്‍ ഉലകില്‍ മുതല്‍വന്‍ ആകുന്നു
*****************************************************************************************************
2
കട്രതനാല്‍ ആയ പയനനെന്‍കൊല്‍ വാലറിവന്‍
നട്രാള്‍ തൊഴാഅര്‍ എനിന്‍
അറിഞ്ഞവര്‍ കറ്റാലും അറിവെന്ത് നേടി
അകലനെ തൊഴാതെ അറിവിനില്ല മോടി
പൊരുള്‍: എത്ര അറിവ് നേടിയാലും അകലനെ തൊഴാതെ ആ അറിവിന് വിലയുണ്ടാകില്ല
*****************************************************************************************************
3
മലര്‍മിസൈ ഏതിനാന്‍ മാണടി സേര്‍ന്താര്‍
നിലമിസൈ നീടുവാഴ്വാര്‍
അകമലരില്‍ നിറഞ്ഞിടുമകലനെ വാഴ്ത്തുന്നോര്‍
ഇപ്പാരിലെന്നെന്നും നീണാളേ വാഴുന്നോര്‍
പൊരുള്‍: ഉള്ളില്‍ പൂ പോലെ നിറയുന്ന അകലനെ വാഴ്ത്തുന്നവര്‍ പാരില്‍ നന്മകളോടെ നീണാള്‍ വാഴുന്നു
*****************************************************************************************************
4
വേണ്ടുതല്‍ വേണ്ടാമൈ ഇലാനടി സേര്‍ന്താര്‍ക്ക്
യാണ്ടും ഇടുമ്പൈ ഇല
അകലനെ തൊഴുതിടും പൂതികളറ്റവര്‍
തിന്മകള്‍ തീണ്ടാതെ കാലം കഴിക്കുന്നോര്‍
പൊരുള്‍: ഉള്ളിലെ പൂതികള്‍ എല്ലാം വെടിഞ്ഞ് അകലനെ തൊഴുന്നവരെ തിന്മകള്‍ തീണ്ടില്ല
*****************************************************************************************************
5
ഇരുള്‍സേര്‍ ഇരുവിനൈയും സേരാ ഇറൈവന്‍
പൊരുള്‍സേര്‍ പുകഴ് പുരിന്താര്‍ മാട്ട്
എത്തില്ലയിരുളിന്‍റെ തിന്മപുരണ്ട കൈകള്‍
മതിയല്ലോ അകലനെ വാഴ്ത്തുന്ന നാവുകള്‍
പൊരുള്‍: തങ്ങളുടെ നാവിനാല്‍ അകലനെ വാഴ്ത്തുന്നവര്‍ക്ക് തിന്മകളുടെ വിനകളെ ഒരുനാളും പേടിക്കേണ്ടതില്ല
*****************************************************************************************************
6
പൊരിവായില്‍ ഐന്തവിത്താന്‍ പൊയ്തീര്‍ ഒഴുക്ക
നെറിനിന്‍ട്രാര്‍ നീടു വാഴ്വാര്‍
അഞ്ചറിവിന്‍റെ പൂതിയെ ആറ്റിയാല്‍
നീണാള്‍ വാഴുമവര്‍ അകലന്‍റെ അറിവിനാല്‍
പൊരുള്‍: അഞ്ച് അറിവുകളെ അലട്ടുന്ന പൂതികളെ മാറ്റുവാന്‍ കഴിഞ്ഞാല്‍ അകലനിലേക്ക് അടുക്കാന്‍ എളുപ്പമാകും
*****************************************************************************************************
7
തനക്കുവമൈ ഇല്ലാതാന്‍ താള്‍സേര്‍ന്താര്‍ക്ക് അല്ലലാല്‍ മനക്കവലൈ മാട്രല്‍ അറിത്
അകലന്‍റെ കാല്‍ക്കീഴില്‍ വീഴാതെ നിന്നാലോ
ഉള്ളിലെ പേടിയും അല്ലലും അകലുമോ
പൊരുള്‍: നമ്മളെ അലട്ടുന്ന പേടികളും ഉള്ളിലുള്ള അല്ലലും മായ്ക്കുവാന്‍ അകലന്‍റെ കാല്‍ക്കീഴില്‍ വീഴുക തന്നെയാണ് ഒറ്റ വഴി
*****************************************************************************************************
8
അറവാഴി അന്തണന്‍ താള്‍സേര്‍ന്താര്‍ക്ക് കല്ലാല്‍ പിറവാഴി നീന്തല്‍ അറിത്
അറത്തിന്‍റെ ആഴികടന്നകലനില്‍ എത്താതെ
പിറവിപ്പെരുങ്കടല്‍ താണ്ടുന്നതെങ്ങിനെ
പൊരുള്‍: അറം എന്നതിന്‍റെ ആഴി താണ്ടിക്കടന്ന് അകലനില്‍ ചെന്ന് ചേരാതെ വീണ്ടും വീണ്ടും പിറക്കുക എന്ന വിനയില്‍ നിന്നും ഒഴിയുവാന്‍ ആര്‍ക്കും കഴിയില്ല
*****************************************************************************************************
9
കോളില്‍ പൊരിയിന്‍ കുണമിലവേ
എണ്‍കുണത്താന്‍ താളൈ വണങ്കാത്തലൈ
നന്മകളെട്ടുംപൂണ്ടയകലനെ വണങ്ങാത്തോര്‍
ചുവയറിയാത്ത നാവുപോലെ ഒന്നിനും കൊള്ളാത്തോര്‍
പൊരുള്‍: എട്ട് നന്മകളും പൂണ്ട് നില്‍ക്കുന്ന അകലനെ വണങ്ങുവാന്‍ കഴിയാത്ത തല, ചുവ അറിയാത്ത നാവ് പോലെ പാഴാണ്
*****************************************************************************************************
10
പിറവിപ്പെരുങ്കടല്‍ നീന്തുവര്‍ നീന്താര്‍ ഇറൈവന്‍ അടിസേരാതാര്‍
അകലന്‍റെ കാല്‍ക്കീഴില്‍ മുറുകേ പിടിക്കാതെ
പിറവിപ്പെരുങ്കടല്‍ താണ്ടുന്നതെങ്ങിനെ
പൊരുള്‍: അകലന്‍റെ പാത പിന്തുടരാതെ വീണ്ടും പിറക്കുക എന്നതില്‍ നിന്നും ഇമ്പന് വിടുതലില്ല
പച്ച മലയാളം ഉരികള്‍:
അകലന്‍ = ദൈവം
മുതല്‍വന്‍ = ആദ്യത്തെയാള്‍
പാര്‍ = ലോകം
നടാടെ = ആദ്യം
അകമലര്‍ = മനസ്സ്
കറ്റാല്‍ = പഠിച്ചാല്‍
പൂതി = ആഗ്രഹം
അഞ്ചറിവ് = പഞ്ചേന്ദ്രിയങ്ങള്‍
അല്ലല്‍ = ബുദ്ധിമുട്ട്
അറം = ധര്‍മ്മം