കാൽപ്പന്തുകളി പച്ചമലയാളത്തിൽ

കാൽപ്പന്തുകളി മലയാളികൾക്ക് വെറുമൊരു കളിയല്ല, നെഞ്ചിലെ തുടിപ്പ് തന്നെയാണ്. നവംബർ 20 ന് ഇക്കൊല്ലത്തെ കാൽപ്പന്തുകളി മാമാങ്കത്തിന് ഖത്തറിൽ തിരിതെളിയുന്ന നേരത്ത് കാൽപ്പന്തുകളിയിൽ കണ്ട് വരുന്ന ചില കച്ചങ്ങളുടെ പച്ച മലയാളം ഉരികൾ എന്തൊക്കെയാണ് എന്ന് നമുക്ക് അറിയാൻ തുനിയാം. 

1. കാൽപ്പന്തുകളി = Football

2. കളിനിലം = Stadium

3. പന്തടക്കം = Possession

4. പകരക്കാരൻ = Substitute 

5. കമ്പ് = Post

6. മേൽക്കമ്പ് = Crossbar

7. തൊടുക്കലുകൾ = Shots 

8. പകുതി = Half 

9. ഇടനേരം = Half time break

10. ഏച്ചുനേരം = Extra time 

11. പരുക്ക് = Injury

12. പരുക്ക് ഏച്ചുനേരം = Injury time

13. തീർപ്പുകാരൻ = Referee 

14. വല = Net

15. വലകുലുക്കം / ഗോൾ = Goal 

16. വരനോട്ടക്കാരൻ = Linesman 

17. മുന്തിനിൽപ്പ് = Offside 

18. നിൽപ്പുരുവം = Formation 

19. നേർത്തൊടുക്കൽ = On-target shot

20. തെറ്റിത്തൊടുക്കൽ = Off-target shot 

21. പിഴവ് = Foul

22. ചേരി = Team

23. പിഴയടി = Penalty 

24. നടുവര = Centre line 

25. ഏറ് = Throw

26. കൈമാറ്റം = Pass

27. തലയടി = Header 

28. മഞ്ഞച്ചീട്ട് = Yellow card 

29. കൈത്തടയാളി = Goalkeeper 

30. മുന്നേറ്റക്കാരൻ = Forward 

ഏറ്റവും മികച്ച ചേരി വെല്ലട്ടെ! എല്ലാറ്റിനും മുകളിൽ കാൽപ്പന്തുകളിയുടെ അഴക് ഉലകം മൊത്തം പടരട്ടെ!























Previous Post
No Comment
Add Comment
comment url