തീമഴ - The rain of fire



മലയാളം:


മാനം ഇരുണ്ടു, ഇരുമ്പു കിളികൾ പറന്നുയർന്നു

താഴെ മണ്ണിലോ, ആയിരം നിലവിളികൾ അലയടിച്ചു

മണ്ണിൽ നിന്നും വിണ്ണിലേക്ക് പായുന്നു,

വിണ്ണിൽ നിന്നും മണ്ണിലേക്കും വീഴുന്നു കുരുടരുടെ തീക്കുന്തങ്ങൾ

ഇത് തീമഴക്കാലം, ചോരപ്പെയ്ത്തിനിനിയില്ലയൊടുക്കം

പുഞ്ചിരികൾക്കിനിയില്ല മടക്കം,

ചിതറിക്കിടക്കുന്ന പാവകൾക്കിനി പേരിടാൻ ആരുമില്ല,

അടുക്കളയിലിനിയൊരിക്കലും അടുപ്പ് കത്തില്ല,

പടച്ചട്ട അണിഞ്ഞിറങ്ങിയ കെട്ടിയവനും മടക്കമില്ല,

എല്ലാം തുളച്ചു പാഞ്ഞു തീക്കുന്തങ്ങൾ,

തീമഴയിൽ കുളിച്ചു വെന്തു പട്ടണങ്ങൾ,

എല്ലാം കണ്ട് ചിരിക്കുന്നു ചോരകുടിക്കും കോമരങ്ങൾ


English:


The skies are dark, the iron birds rose up into the air

Down in the ground, thousands of cries of despair

From sky to land and land to sky,

The missiles launched by the blind began to fly

In the rain of fire, we watch blood burn

Innocent smiles will see no return

The dilapidated kid's dolls will not be given a name,

The kitchen without a stove burning will never be the same

The father who left in uniform, back he never came

The missiles passed everything and burnt the towns

Laughing at this were the bloodthirsty, power hungry clowns

Next Post Previous Post
No Comment
Add Comment
comment url