കൂട്ടർ
എഴുതിയവന്റെ കൈയ്യും
പാടിയവന്റെ നാവും
പൊന്നായിത്തീരട്ടെ
എന്നൊരുകുട്ടർ
എഴുതിയവന്റെ കൈയ്യും
പാടിയവന്റെ നാവും
അറുത്തെടുക്കണമെന്നു
മറ്റൊരുകൂട്ടർ
എഴുതിയവന്റെ കൈയ്യും
പാടിയവന്റെ നാവും
പുഴുവരിച്ചുപോകുമെന്നു
മറ്റൊരുകൂട്ടർ
എഴുതിയവന്റെ കൈയ്യും
പാടിയവന്റെ നാവും
വിലക്കിടുകവേണമെന്നു
മറ്റൊരുകൂട്ടർ
എഴുതിയവന്റെ കൈയ്യല്ല
പാടിയവന്റെ നാവല്ല
അവൻമാരുടെ തല
തന്നെ വേണെമെന്നു
മറ്റൊരുകൂട്ടർ
എഴുതിയവനും ചത്തു
പാടിയവനും ചത്തു
ഇനി അവരുടെ പിണമെ-
ന്തുചെയ്യുമെന്നിക്കൂട്ടർ