പുതുമയുടെ മൊഴി പച്ച മലയാളം
പുതുമയുടെ തേരില്‍ മലയാളത്തെ ഏറ്റുവാന്‍ പച്ച മലയാളം.
മലയാഴ്മയുടെ മലയാളിത്തം വീണ്ടെടുക്കുക
പുതിയ വാക്കുകള്‍ വരുമ്പോള്‍ നാം ഒന്നാമതായി എത്തിനോക്കുന്നത് സംസ്കൃതത്തെയാണ്. മലയാളത്തെ കുറച്ചു കാണുക തന്നെയാണ് ഇതിലൂടെ ചെയ്യുന്നത്. ഇനി സംസ്കൃതത്തില്‍ നിന്നും കടമെടുത്ത് ഉണ്ടാക്കുന്ന വാക്കുകള്‍ "വിദ്യുച്ഛക്തിഗമനാഗമനനിയന്ത്രണയന്തം" ഇതുപോലെ ഉള്ള ചിരിയുളവാക്കുന്ന വായിലൊതുങ്ങാത്ത മലയാളം തൊട്ടു തീണ്ടിയിട്ടില്ലാത്ത കോമാളിത്തനങ്ങള്‍. "ഇളകോല്‍" എന്ന എളുപ്പമുള്ള മലയാളിത്തം വിളിച്ചോതുന്ന പച്ച മലയാളം വാക്കിനെ കവനിക്കാത്തതിനാല്‍ "സ്വിച്ച്" എന്ന മലയാളത്തിന്റെ ചൊലുത്തിനോടിണങ്ങാത്ത ഒരു വാക്ക് നമുക്കിടയില്‍ പരന്നു.
ചുരുക്കത്തില്‍ പെരുപ്പം !
ഇരുപത്തിയെട്ടു അക്കനങ്ങളില്‍ (അക്ഷരങ്ങളില്‍) പെരുംപാനകള്‍ (മഹാകാവ്യങ്ങള്‍) ഉടല്‍ക്കൊണ്ടിരുന്ന മലയാളത്തിനു പൊതുവെ ഒരു മലയാളി നേരെ ചൊല്ലാത്ത ഖ, ഘ, ഛ, ഝ, ഠ, ഢ, ഥ , ധ, ഫ (pha), ഭ ഒക്കെ എന്തിനാണ് എന്നു വിനവിയാല്‍ മറുപടിയില്ല. ഇവ ശരിക്കും മലയാളവുമല്ല, ഇവ ഇല്ലെങ്കില്‍ മലയാളം ഇല്ലാതാവുകയുമില്ല, കന്നടയിലും തെലുങ്കിലും എല്ലാം ഇതേ മട്ടിലാണ് മുന്നോട്ടു പോകുന്നത്. ഇതു കൂടാതെ എളുപ്പമായ തനിമലയാള വാക്കുകള്‍ക്കു പകരം സംസ്കൃതവാക്കുകള്‍ കുത്തി നിറയ്ക്കുന്നതും പതിവു കാഴ്ചയാണ്.
തൂയ തമിഴിയക്കത്തിന്റെ അത്ര വലുതല്ല എങ്കിലും കന്നടയിലും മേല്‍ പറഞ്ഞ സംസ്കൃത കോയ്മയെ വെടിഞ്ഞു തനിമയാര്‍ന്ന മൊഴിയെ വീണ്ടെടുക്കാനുള്ള ഒരു ഇയക്കം നിലവിലുണ്ട്. പത്തൊമ്പതാം നുറ്റാണ്ടില്‍ കേരളക്കരയില്‍ എഴുത്തിയലില്‍ (സാഹിത്യത്തില്‍) മലയാളത്തെ മലയാളമായി തന്നെ നിലനിര്‍ത്തുവാന്‍ ഒരു ഇയക്കമുണ്ടായിരുന്നു എന്നത് നമുക്കു ഒരു കേട്ടുകേള്‍വി പോലും ഉണ്ടാകില്ല. എന്നാല്‍ ആ 'പച്ച മലയാള ഇയക്കം' തന്നെയാണ് മലയാളത്തെ ഇന്നും മലയാളമായി നിലനിര്‍ത്തുന്നതില്‍ ഏറെ പങ്കുപേറിയത്.
മലയാളം സംസ്കൃതത്തിന്റെയും തമിഴിന്റെയും കലര്‍പ്പല്ലേ?
പങ്കുചേരാം
- കുടുതല്‍ അറിവുകള്‍ മലയാളത്തിലേക്കു കൊണ്ടുവരുക
- കേരളത്തില്‍ ഉടലെടുക്കുന്ന പുതിയ നിനവുകള്‍ മലയാളത്തില്‍ തന്നെ എഴുതുക
- മറ്റുമൊഴികളില്‍ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുക
- പനുവലും കണക്കുമെല്ലാം മലയാളികള്‍ക്കു മലയാളത്തില്‍ തന്നെ എത്തിക്കുക
- മലയാളത്തിനും കേരളത്തിലുള്ള മറ്റു തനതു മൊഴികള്‍ക്കും വേണ്ടി മിന്നില കരുവികള്‍ ഒരുക്കുക
- മലയാളത്തെ എളുതാക്കുകയും അത് മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക