ഇമോജികൾ കൊണ്ടൊരു എഴുത്തു മുറ
ജപ്പാൻ മൊഴിയിലെ ഇ (ഓവിയം) മോജി (എഴുത്ത്) എന്നീ ഉരകൾ ചേർന്നാണ് ഇമോജി എന്ന വാക്കു ഉടലെടുത്തത്. ഇങ്കിരീസിലെ ഇമോഷൻ എന്ന വാക്കുമായി അടുപ്പം തോന്നും എങ്കിലും അതിനു ഇമോജി എന്ന വാക്കുമായി യാതൊരു ചാർച്ചയുമില്ല. എന്താണ് ഇമോജികൾ? ഇമോജികൾ മൊഴികൾക്കു പകരമോ? ലിപികൾ എന്തെന്നു അറിയുവാൻ നമുക്കു ഇമോജികൾ കൊണ്ടൊരു ലിപി ഉണ്ടാക്കാം.
പഴമ
എഴുത്തു കുറികൾ മൊഴിക്കു പകരം പെരുമാറാം എന്ന സ്കോട്ട് ഫാൽമന്റെ തോന്നലിൽ നിന്നുമാണ് ഇമോജികളും അതിനോടുറ്റ മറ്റു പല ഏർപ്പാടുകളും ഉടലെടുത്തത്. മകിഴ്മയെ " :)" എന്ന കുറിയാലും അല്ലലിനെ ":(" എന്ന കുറിയാലും കാട്ടുമ്പോൾ അത് എല്ലാ മൊഴികളിലുള്ളവർക്കും പിടികിട്ടും എന്നതാണ് ഇതിന്റെ അടിത്തറ. ഈയൊരു നിനവാണ് ഇമോജികളിലേക്കു വഴിവച്ചത്. തൊണ്ണൂറുകളുടെ തുടക്കത്തോടെ ഇമോജികൾ പരക്കെ ആളുകൾ പെരുമാറുവാൻ തുടങ്ങി. എന്നാൽ നമ്മൾ ഇന്നു കാണുന്ന മട്ടിലുള്ള ഇമോജികൾ എത്തുന്നത് ൧൯൯൯ (1999) -ൽ ജപ്പാൻകാരനായ ഷിഗേതക കുറിതയുടെ കണ്ടുപിടിത്തത്തോടുകൂടിയാണ്.
ഇമോജികൾ കൊണ്ടൊരു എഴുത്തുമുറ
ഇമോജികൾ ഉണ്മയിൽ മൊഴിക്കു പകരമായി പെരുമാറുന്ന ഒന്നായി ആണ് കണക്കാക്കുന്നത്. എന്നാൽ ഈ ഏർപ്പാടിനു ഇമ്പർമൊഴികളുടെ അത്രത്തോളം ചിക്കൽ കൈക്കൊള്ളാൻ കഴിയില്ല എന്നത് ഉൾക്കൊള്ളണം. ഇമോജികൾ ലിപിയല്ല, അവ ഒലികളെ അല്ല മറിച്ചു നിനവുകളെയാണ് കാട്ടുന്നത്.എന്നാൽ ഇമോജികൾ കൊണ്ടു ഒരു ലിപിയുടെ ചട്ടക്കൂട് ഉണ്ടാക്കുവാൻ കഴിയുമോ? തീർച്ചയായും കഴിയും. എന്തെന്നാൽ എഴുത്തുമുറ അല്ലെങ്കിൽ ലിപി എന്നത് ഒലികളെ വരച്ചുകാട്ടുവാൻ പെരുമാറുന്നവയാണ്. ഇതുകൊണ്ടു തന്നെയാണ് മലയാളം ലിപിയാൽ നമുക്ക് ഇങ്കിരീസ് എഴുതുവാനും ലത്തീൻ ലിപിയാൽ മലയാളം എഴുതുവാനും കഴിയുന്നത്. ഈ ഒരു അടിത്തറ ഉള്ളിൽ വച്ചുകൊണ്ടു നമുക്ക് ഇമോജികളാൽ മലയാളം എങ്ങനെ എഴുതാൻ കഴിയും എന്നു നോക്കാം. ഒരു ഉരയുടെ തുടക്കത്തിൽ വരുന്ന അച്ചിനോടു അടുപ്പമുള്ള ഇമോജികൾ തന്നെ എടുക്കാൻ നോക്കാം.
ഉയിരെഴുത്തുകൾ
മെയ്യെഴുത്തുകൾ
തെറ്റില്ലിനിക്കു പറയുന്നതു നല്ലതായാൽ
ഇവിടെ നമ്മുടെ ലിപിയിൽ മലയാളത്തിലെ പോലെ ഉയിരെഴുത്തിനു കുറികൾ ഇല്ല, അതിനാൽ ഉയിരെഴുത്തും മെയ്യെഴുത്തും ഒരേ മട്ടിലാണ് പെരുമാറുന്നത്.
🤲🤨💨👆️🙏🙏👆️🤒👆️🦶🦶😴 🦷👌💪😴👅👅🤲😴
👅🙏🙏🤲🤔💪🤔🙏
കുടിതൽ അച്ചുകൾ ചേർത്ത് ഈ ലിപി വീണ്ടും വലിതാക്കാൻ കഴിയും. അതിനു പുറമെ ഇതേ അച്ചുകളാൽ തമിഴും എഴുതുവാൻ കഴിയും. ഇങ്കിരിസിനോ ഹിന്ദിക്കോ അങ്ങനെ ഏതു മൊഴിക്കും വേണ്ടുന്ന മട്ടിൽ മാറ്റം വരുത്തിയാൽ ഈ ലിപി കൊണ്ട് എഴുതാൻ കഴിയും എന്നതിൽ കില്ലുവേണ്ട.
ഒരു ലിപിയുടെ അടിത്തറയായിട്ടുള്ള പെരുമാറ്റം എങ്ങനെ ആണ് എന്നു കാണിക്കുവാനും മൊഴിയും ലിപിയും തമ്മിലുള്ള ചാർച്ച എത്രത്തോളം ആണ് എന്നു കാണിക്കാനുമാണ് ഈ കുറിപ്പ് എഴുതിയത്. നിങ്ങൾക്കെന്താണ് ഇതേ കുറിച്ചു തോന്നുന്നത്ഐ? ചുവടെ നിങ്ങളുടെ തോന്നലുകൾ പങ്കുവയ്ക്കാവുന്നതാണ്.
പൊരുൾ: എഴുത്തുമുറ - ലിപി സമ്പ്രദായംം / ലിപി, മകിഴ്മ - സന്തോഷം, അല്ലൽ - ദുഃഖം, ഇമ്പർമൊഴി - മനുഷ്യഭാഷ, ചിക്കൽ - സങ്കീർണത, ഒലി - ശബ്ദം, അച്ച് - അക്ഷരം, കില്ലുവേണ്ട - സംശയം വേണ്ട