പഴമയുടെ പെരുമയേറുന്ന എടയ്ക്കല്‍ കല്ലളകള്‍

 



വയനാട്ടിലെ കല്‍പറ്റയില്‍ നിന്നും ൨൰൫ (22) കി.മി അകലെ നിലകൊള്ളുന്ന എടയ്ക്കല്‍ കല്ലളകള്‍ അമ്പുകുത്തി  മലയിലാണുള്ളത്. ഇവിടം മൈസൂരിന്റെ ഉയര്‍ന്ന നിലങ്ങളെയും മലബാറിന്റെ കടല്‍ക്കരയേയും കൂട്ടിയിണക്കിയിരുന്നന ഒരു പഴയ കച്ചവട ഇടനാഴിയായിരുന്നു. കടല്‍നിരപ്പില്‍ നിന്നും ൩൰൯൲ (3900) അടി മുകളിലായി നിലകൊള്ളുന്ന എടയ്ക്കല്‍ കല്ലളകള്‍ക്കു പഴയേടുവകയായി വളരെ ഏറെ മുതന്മ ഉണ്ട്. 

ഇവിടുത്തെ ഏറ്റവും പഴയ കല്ലെഴുത്ത് ൬൲ (6000) ബി.സിയില്‍ നിന്നുമാണെന്നു കണക്കാക്കപ്പെടുന്നു. അതായത് പുതിയ കല്‍കാലത്തു ഇവിടെ കുടികൊണ്ടിരുന്നവര്‍ ചെയ്തതാണ് ഇത് എന്നു ഉള്‍ക്കൊള്ളാം. തെന്നിന്ത്യയില്‍ ഇതിലും പഴക്കമേറിയ കല്‍വെട്ടുകള്‍ കൊല്ലത്തെ ശെന്തുരുണിയിലെ കാണാന്‍ കഴിയുകയുള്ളു. ഇതിനെല്ലാം പുറമെ മലയാള മൊഴിയുടെ പഴക്കത്തെ അടിവരയിട്ടു കാട്ടുന്ന ഒരു തെളിവും ഈ കല്ലളച്ചുമരുകളില്‍ അടങ്ങിയിരിക്കുന്നു.

കണ്ടെത്തല്‍

ശരിക്കും ഇവ കല്ലളകള്‍ അല്ല, മറിച്ച് കല്‍പിളര്‍പ്പാണ്. എന്നോ ആളുകളുടെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയിരുന്ന ഈ കല്ലളകളെ വീണ്ടും കണ്ടെത്തിയത് ഫ്രെഡ് ഫൗസെറ്റ് എന്ന അന്നത്തെ ഒരു പോലീസുകാരന്‍ ആയിരുന്നു. കല്ലളകളുടെ മുതന്മ തിരിച്ചറിഞ്ഞ ഫൗസെറ്റ് കല്ലളകളെ കുറിച്ച് ഒരു കുറിപ്പെഴുതി പുറംപാരിനെ അറിയിച്ചു. 

മലയാളത്തിന്റെ പഴമ തെളിയിക്കുവാന്‍ മുതല്‍കൂട്ട് ഒരു കല്ലെഴുത്ത് ഇടയ്ക്കലില്‍ നിന്നുമുള്ളതാണ്. എടയ്ക്കല്‍-൫ (5) എന്നറിയപ്പെടുന്ന ഈ കല്ലെഴുത്ത് തെക്കന്‍-ബ്രാഹ്മി ലിപിയുടെയും തമിഴി ലിപിയുടെയും ഒരു കലര്‍പ്പായി ആണ് ഉള്ളതാണ്. "ഈ പഴമ" എന്നു എഴുതിയിരിക്കുന്ന ഈ കല്ലെഴുത്തിനു ൪-൫ (4-5) നൂറ്റണ്ടുകള്‍ക്കിടയിലാണ് പഴക്കം നല്‍കപ്പെട്ടിട്ടുള്ളത്. 

മലയാളത്തിനു പുറമെ മറ്റു മൊഴികളിലുള്ള കല്ലെഴുത്തുകളും ഇടയ്ക്കലിലുണ്ട്. ഇതിനു അടിത്തറ ഇവിടം തമിഴ്, കന്നട, മലയാളം എന്നിവ ഒരുമിക്കുന്ന ഇടമാണ് എന്നതാണ്. 

ഇന്റസ് താഴ്വാര നാട്ടുപാര്‍പ്പുമായുള്ള ചാര്‍ച്ച

എടയ്ക്കല്‍ കല്‍വെട്ടിലടങ്ങിയിരിക്കുന്ന ആള്‍വടിവം ഇന്റസ് താഴ്വാര നാട്ടുപാര്‍പ്പില്‍ കണ്ടുവരുന്ന ഒരു മുതല്‍ വടിവമാണ്. പഴമയാരാച്ചികന്‍ രാഗവ വാരിയര്‍ ഇന്റസ് താഴ്വാര നാട്ടുപാര്‍പ്പ് ഏറിയ പങ്കും ദ്രാവിഡമായിരുന്നു എന്നതും കലമുറയുടെ പരപ്പു നടന്നതിന്റെ തെളിവായി ഇത് കണക്കാക്കപ്പെടണം എന്നും അടയാളപ്പെടുത്തുന്നു.

പൊരുളുകൾ: കല്ലള - ഗുഹ, മുതന്മ - പ്രാധാന്യം, വലുപ്പം

Next Post Previous Post
1 Comments
  • AFSAL
    AFSAL 2022, ഫെബ്രുവരി 3 11:58 PM

    നല്ലെഴുത്ത് 👏👏
    നമ്മുടെ നാടിനെ പറ്റിയുള്ള നല്ല അറിവുകൾ പകരുന്നു

Add Comment
comment url