ലിനക്സിൽ മലയാളം ടൈപ്പ് ചെയ്യാം!
മലയായ്മ എം17എൻ കീബോർഡ് ചട്ടകം ലിനക്സ് എണ്ണിനികളിൽ എളുപ്പത്തിൽ മലയാളം തൊട്ടച്ചു ചെയ്യാനുള്ള ഒരു ഏർപ്പാട് ആണ്.
ഇതു പയൻപെടുത്തുന്നതിനായി നിങ്ങളുടെ എണ്ണിനിയിൽ IBUS-m17n ഉണ്ടാവേണ്ടതാണ്. IBUS m17n ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ എന്ന് അറിയുക.
IBUS-m17n നിങ്ങളുടെ എണ്ണിനിയിൽ ഉണ്ട് എങ്കിൽ mikama.zip ഇൽ നിന്നും ml-mikama.mim എന്ന കയൽ
usr/share/m17n/ എന്ന താരിയിലോ അല്ലെങ്കിൽ usr/share/ibus/m17n/ എന്ന താരിയിലോ ആക്കുക.
അതു കഴിഞ്ഞു ml-mikama.png
usr/share/m17n/icons/ എന്ന താരിയിലോ അല്ലെങ്കിൽ usr/share/ibus/m17n/icons/ എന്ന താരിയിലോ ആക്കുക.
ഇതു കഴിഞ്ഞു ibus വീണ്ടും തുടങ്ങുക. എന്നിട്ട് ibus configuration തുറക്കുക.
മലയായ്മ കീബോർഡ് വഴികാട്ടി
മികമ കയലിന്റെ കൂടെ ഒരു PDF ഉൾപെടുത്തിയിട്ടുണ്ട്.